Smart Phones

വിവോ X 21 പുറത്തിറങ്ങി , 6 ജിബി റാം ,128 ജിബി സ്റ്റോറേജ്!

വിവോ X 21 പുറത്തിറങ്ങി , 6 ജിബി റാം ,128 ജിബി സ്റ്റോറേജ്

ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോയുടെ എക്സ് സീരീസിലുള്ള പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി .വിവോ X 21 എന്ന പേരിലുള്ള ഫോൺ ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചത് .വിവോയുടെ മിഡ്‌ റെയ്ഞ്ച് ഫോണാണിത്.ഇൻ – ഡിസ്പ്ലേ ഫിംഗർ പ്രിൻറ്
സെൻസറുള്ള ഏറ്റവും വില കുറഞ്ഞ ഫോണാണിത് .വിവോ X 21 ന്റെ തുടക്കവില 2498 യുവാനാണ് ( ഏകദേശം 26 ,100 രൂപ )

ബേസൽ ലെസ് ഡിസ്‌പ്ലെ, വാട്ടർ ഡ്രോപ്‌-സ്റ്റെയിൽ നോച്ഛ് , സ്നാപ്ഡ്രാഗൻ 660 എസ്‌ ഒ സി , 6 ജിബി റാം എന്നിവ പ്രധാന ഫീച്ചറുകളാണ് .128 ജിബിയാണ് സ്റ്റോറേജ് .ഇരട്ട സിം , 6 .41 ഇഞ്ച് ഫുൾ എച്ഛ് ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ എന്നിവയാണ് വിവോ X 21 ൻറെ പ്രധാന ഫീച്ചറുകളിൽ ചിലത് .

12 + 5 മെഗാപിക്സലിന്റെ രണ്ടു റിയർ ക്യാമറകൾ ( ഓട്ടോ ഫോക്കസ് , മോണോക്രോആം ഫ്ലാഷ് ),24 .8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ ( എ ആർ ,ഫേസ് റെക്കഗ്നിഷൻ ), 3400 എം എ എച്ഛ് ബാറ്ററി , സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ .

Posted From Manorama Online Tach.

Leave a Reply

Your email address will not be published. Required fields are marked *