Smart Phones

ക്യാമറക്കരുത്തിൽ റിയൽമി യു 1 , വില 11,999 രൂപ .

ക്യാമറക്കരുത്തിൽ റിയൽമി യു 1 , വില 11,999 രൂപ

ഓപ്പോയിൽ നിന്നു പിറന്നു സ്വതന്ത്ര ബ്രാൻഡായ റിയൽമി ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകി പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. ചിപ് നിർമ്മാതാക്കളായ മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഹെലിയോ പി 70 പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന ഫോണിൽ 2 .5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ,ഡ്യുവൽ റിയർ ക്യാമറ , എ ഐ ഫേസ് അൺലോക്ക് തുടങ്ങിയവയാണ് ശ്രെദ്ധേയം. 2 . 1 ജിഗാ ഹെർട്സ്‌ ഒക്ടകോർ പ്രോസെസ്സറിൽ 3 ജി ബി /4 ജി ബി റാം ആണ് ഫോണിനുള്ളത് .

6 .30 ഡിസ്‌പ്ലേയിൽ വാട്ടർഡ്രോപ് നോച്ഛ് മികവും ,19 .5 : 9 ആസ്‌പെക്ട് റേഷ്യോ ഉള്ള ഫോൺ ഒറ്റകൈയിലൊതുങ്ങും . 13 മെഗാപിക്സൽ – 2 മെഗാപിക്സൽ റിയർ മെഗാ ക്യാമറയാണ് ഫോണിലുള്ളത് . സെൽഫി ക്യാമറയ്ക്കു കറുത്തു നൽകുന്നത് സോണി സെൻസറും

32 ജി ബി /64 ജി ബി ഇന്റെർണൽ മെമ്മറി ശേഷിയിലെത്തുന്ന ഫോണിൽ 256 ജി ബി മെമ്മറി കാർഡും പ്രവർത്തിപ്പിക്കാം .

ആൻഡ്രോയ്ഡ് 8 .0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 3500 മില്ലീ ആംപിയർ ബാറ്ററിയാനുള്ളത് .3 ജി ബി /32 ജി ബി മോഡലിന് 11 ,999 രൂപയും ,4 ജിബി / 64 ജിബി മോഡലിന് 14 ,499 രൂപയുമാണ് വില .

Posted From Manorama Online Tech.

Leave a Reply

Your email address will not be published. Required fields are marked *