Smart Phones

48 മെഗാപിക്സൽ ക്യാമറ ഫോണുമായി ഷവോമി ,സെൻസർ സോണി ,ലോകത്ത്‌ആദ്യ സംഭവം

48 മെഗാപിക്സൽ ക്യാമറ ഫോണുമായി ഷവോമി ,സെൻസർ സോണി ,ലോകത്ത്‌ആദ്യ സംഭവം

ചൈനീസ് സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് .ഓരോ മോഡലിലും എന്തെങ്കിലും പുതുമകൾ പരീക്ഷിക്കുന്ന ഷവോമി പുതിയ ഫോണിൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് അവതരിപ്പിക്കുന്നത് .പുതുവത്സരത്തിനു വിപണി പിടിക്കാൻ ലക്ശ്യമിട്ടുള്ളതാണ് ഷവോമിയുടെ പുതിയ ഫോൺ .

48 മെഗാപിക്സൽ സെൻസറുമായെത്തുന്ന ഹാൻഡ്‌സെറ്റിന്റെ ടീസർ നേരത്തേ തന്നെ ഷവോമി പുറത്തുവിട്ടിരുന്നു .ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റായ വെയ്‌ബോയിലൂടെ ഷവോമി മേധാവി ലിൻബിൻ ആണ് ചിത്രം ട്വീറ്റ് ചെയ്തത് .

പുറത്തുവന്ന ചിത്രത്തിൽനിന് മനസ്സിലാക്കൻ സാധിക്കുന്നത് ഫോണിന്റെ പിന്നിലാണ് 48 മെഗാപിക്സൽ ക്യാമറ . ഫോണിന് പിന്നിൽ ൪൮ മെഗാപിക്സൽ ക്യാമറ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .ഇതോടപ്പം എൽ ഇ ഡി ഫ്ലാഷ് ലൈറ്റും കാണാം .അതേസമയം ഫോണിൽ എത്ര ക്യാമറ സെൻസറുകൾ ഉണ്ടാകുമെന്നത് സമ്പന്ധിച്ച വെളിപ്പെടുത്തൽ വന്നിട്ടില്ല .

ലോകത്ത്‌ ഇത് ആദ്യമായാണ് 48 മെഗാപിക്സൽ ക്യാമറയുമായി ഒരു ഫോൺ പുറത്തിറങ്ങാൻ പോകുന്നത് ..സോണിയുടെ ഐ എം എക്സ് 586 സെൻസറിയിരിക്കും ഇതിൽ ഉപയോഗിക്കുക .ഇക്കാര്യം നേരത്തെതന്നെ സോണി വെളുപ്പെടുത്തിയിരുന്നു . ജനുവരി ആദ്യത്തിലായിരിക്കും ഫോൺ പുറത്തിറങ്ങുക .

Posted From Manorama Online Tech..

Leave a Reply

Your email address will not be published. Required fields are marked *