Smart Phones

1299 രൂപയ്ക്ക് നോക്കിയ 106 , അത്യുഗ്രൻ ഫീച്ചറുകൾ !

1299 രൂപയ്ക്ക് നോക്കിയ 106 , അത്യുഗ്രൻ ഫീച്ചറുകൾ

ഫ്ലാഗ്ഷിപ് ഫോണുകളുടെ നിരയിൽ നിന്നു താഴെയെത്തി നോക്കിയ അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ ഫോണാണ് നോക്കിയ 106 . ഇതേ പേരിലുള്ള ഫോണിന്റെ പുതിയ പതിപ്പാണിത് .ഓൺലൈൻ ഷോപ്പുകളിൽ ഉയർന്ന വിലയ്ക്കു വിൽക്കുന്ന ഫോണിന് നോക്കിയ വെബ്സൈറ്റിലെ ബെസ്ററ് വിലയാണ് 1299 രൂപ .

പോളികാർബണേറ്റ് ബോഡി ,1 . 8 ഇഞ്ച് ഡിസ്പ്ലേ , 4 എം ബി റാം ,4 എം ബി ഇന്റേണൽ മെമ്മറി , എഫ് എം റേഡിയോ ,ഫ്ലാഷ് ലൈറ്റ് , വിവിധ ഗെയിമുകൾ എന്നിവ ഫോണിലുണ്ട് .800 മില്ലി ആംപിയർ ബാറ്ററി 21 ദിവസത്തെ ബായ്ക്കപ് നൽകും .

പ്രതേകം ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത് .ഗ്രേ കളറിലാണ് പോളികാർബണേറ്റ് ബോഡി ,രണ്ടായിരത്തോളം കോണ്ടാക്ടുകൾ സേവ് ചെയ്യാൻ ശേഷിയുണ്ട് .പഴയ 106 മോഡലിൽ 500 കോണ്ടാക്ടുകൾ മാത്രമാണ് സേവ് ചെയ്യാൻ സാധിച്ചിരുന്നത് .

പഴയ സ്നേക്ക് ഗൈയിം ,നിട്രോ റൈസിംഗ് ,ഡെയ്ഞ്ചർ ഡാഷ് ആൻഡ് ടെഡ്രിസ്‌ എനീ ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .ഇരട്ട സിമ്മുകൾ ഉപയോഗിക്കാം .എൽഇഡി ഫ്ലാഷ് ലൈറ്റ്, എഫ് എം റേഡിയോ എന്നിവ പ്രധാന ഫീച്ചറുകളിൽ ചിലതാണ് .

Posted From Manorama Online Tech.

Leave a Reply

Your email address will not be published. Required fields are marked *