ഡിസ്പ്ലെയിൽ ഫിംഗർ പ്രിൻറ്സെൻസർ ; വരവറിയിച്ച് ഓപ്പോ യുടെ പുത്തൻ ഫോൺ
ഡിസ്പ്ലെയിൽ ഫിംഗർ പ്രിൻറ് സെൻസറോടുകൂടിയ പുതിയ ഫോൺ ഉടൻതനെ ഇന്ത്യയിൽ ലഭ്യമായി തുടങ്ങുമെന്ന അറിയിപ്പുമായിമുൻനിര സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായ ഓപ്പോ .സവിശേഷതകളെക്കുറിച്ചു കൂടുതലൊന്നും വ്യക്തമാക്കാതെ , ഫ്ലിപ്കാർട്ടിലൂടെയാണ് പുതിയ സ്മാർട്ട് ഫോൺ വിപണിയിലെതുന്നത് സംബന്ധിച്ച പ്രഖ്യാപനം ഓപ്പോ നടത്തിയിട്ടുള്ളത് .
വിശ്വസിക്കാൻ കഴിയാത്ത നിരക്കിലാകും ഡിസ്പ്ലെയിൽ ഫിംഗർ പ്രിൻറ് സെൻസറോടുകൂടിയ ഫോൺ എത്തുന്നതെന്നാണ് ഫ്ലിപ്കാർട്ടിലെ ലിസ്റ്റിങിൽ വ്യക്തമാക്കിട്ടുള്ളത് .ഇന്ത്യൻ വിപണിയിലേക്ക് ഇതുവരെ കടന്നു വന്നിട്ടില്ലാത്ത ഡിസ്പ്ലെയിൽ ഫിംഗർ പ്രിൻറ് സെൻസറോടുകൂടിയ ഒന്നിലേറെ ഓപ്പോ സ്മാർട്ട് ഫോണുകളുണ്ടെങ്കിലും വില സംബന്ധിച്ച സൂചന കൂടി കണക്കിലെടുക്കുമ്പോൾ ഇത് കെ 1 താനെയാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ .
2018 ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച കെ 1 ഫോണിൻറെ പ്രധാന ഫീച്ചർ ഡിസ്പ്ലെയിൽ ഫിംഗർ പ്രിൻറ് സെൻസർ തന്നെയാണ് .6 .4 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലെ ( 91 ശതമാനം സ്ക്രീൻ ), സ്നാപ്ഡ്രാഗൻ 660 പ്രോസസ്സർ . ആൻഡ്രോയ്ഡ് 8 .1 ഓറിയോ കേന്ദ്രീകരിച്ചുള്ള കളർ ഒഎസ് 5 .2 . 64 ജി ബി സ്റ്റോറേജ് ( കാർഡിട്ട് 256 ജി ബി വരെ ഉയർത്താം . എന്നിവയാണ് മറ്റു സവിശേഷതകൾ .16 + 2 മെഗാപിക്സലിന്റെ രണ്ടു റിയർ ക്യാമറ, 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറ , സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകൾ ,3 ഗ്ലാസ് ബാക്ക്, 3600 എം എ എച്ച് ബാറ്ററി എന്നിവയും കെ 1
നെ വ്യത്യസ്തമാക്കുന്നു .ഇതേ സവിശേഷതകളുമായി തന്നെ കെ 1 ഇന്ത്യയിലെത്താനാണ് സാധ്യത .
4 ജിബി വാരിയന്റിന്റെ വില 1599 യുവാനാണ് ( ഏകദേശം 17 ,100 രൂപ ) ഇതിന്റെ തന്നെ 6 ജിബി വാരിയന്റിന്റെ വില 1799 ( ഏകദേശം 19 ,300 രൂപ ).
Posted From Manorama Online Tech.