Smart Phones

വിവോ വൈ 89 പുറത്തിറങ്ങി , 6 .25 ഇഞ്ച് ഡിസ്പ്ലേ ,മികച്ച ഫീച്ചറുകൾ .

വിവോ വൈ 89 പുറത്തിറങ്ങി , 6 .25 ഇഞ്ച് ഡിസ്പ്ലേ ,മികച്ച ഫീച്ചറുകൾ

മുൻനിര സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ 89 ചെന്നൈയിൽ അവതരിപ്പിച്ചു .വിവോയുടെ ചൈനീസ് വെബ്‌സൈറ്റിലാണ് പുതിയ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് .വിവോ വൈ ൮൯ മോഡലിന്റെ തുടക്ക വില 1598 യുവാനാണ് ( ഏകദേശം 16 ,700 രൂപ ). ബ്ലാക്ക് ഗോൾഡ് നിറങ്ങളിലുള്ള വേരിയേന്റുകളാണ് വിവോ വൈ 89 ലിസ്റ്റ് ചെയ്തിരിക്കുന്നത് .

ഡിസ്പ്ലേ നോച്ഛ്, ഇരട്ട ക്യാമറ , ഫിംഗർ പ്രിൻറ് സ്കാനർ , വലതുഭാഗത്തെ പവർ , വോളിയം ബട്ടണുകൾ എന്നിവ പ്രധാന ഫീച്ചറുകളാണ് .6 .26 ഇഞ്ച് ഫുൾ എച് ഡി പ്ലസ് ഡിസ്പ്ലേ , ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 626 എസ്‌ ഒ സി , 4 ജി ബി റാം , 64 ജി ബി സ്റ്റോറേജ് , ആൻഡ്രോയ്ഡ് 8 .1 ഓറിയോ ഒ എസ്‌ ,3260 എം എ എച്ഛ് ബാറ്ററി . എന്നിവയാണ് പ്രധാന ഫീച്ചറുകൾ .

വിവോ വൈ 89 ഹാൻഡ്സെറ്റിലും പിന്നിൽ രണ്ടു ക്യാമറകളുണ്ട്.16 + 2 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളാണ് പിന്നിലുള്ളത് . മുൻവശത്തുള്ളത് 16 മെഗാപിക്സലിന്റെ സെൻസറാണ് .പ്രഫഷണൽമോഡ് , പനോരമ ,ബ്യൂട്ടി ,എ ആർ ഷോർട്ട് , ബ്ലാക്ക് ലൈറ്റ് ഫോ , ബ്ലർ ഫോട്ടോ , സ്ലോ മോഷൻ, ഫിൽട്ടർ തുടങ്ങി ഫീച്ചറുകളെല്ലാം ക്യാമറ സിസ്റ്റത്തിലുണ്ട് .

Posted From Manorama Online Tech.

Leave a Reply

Your email address will not be published. Required fields are marked *