Smart Phones

48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7 , ഭീമൻ ബാറ്ററി , വിലയോ ?

48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7 , ഭീമൻ ബാറ്ററി , വിലയോ ?

രാജ്യത്തെ മുൻനിര സ്മാർട്ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി .48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7 ഹാൻഡ്‌സെറ്റാണ് ഷവോമി അവതരിപ്പിച്ചത് .വാട്ടർഡ്രോപ് നോച്ഛ് , ഇരട്ട റിയർ ക്യാമറ , ഫിംഗർ പ്രിൻറ് സെൻസർ ,4000 എം എ എച്ഛ് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ് . ഇരുഭാഗത്തും 2 .5 ഡി ഗ്ലാസ് സുരക്ഷയുണ്ട് .6 .3 ഇഞ്ചാണ് ഡിസ്പ്ലേ .

വില

3 ജി ബി റാം + 32 ജി ബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് ( ഏകദേശം 10,300 രൂപ ), 4 ജി ബി റാം + 64 ജി ബി സ്റ്റോറേജ് വേരിയന്റിന്റെ വില 1199 യുവാനാണ് ( ഏകദേശം 12,400 രൂപ ),വില .എന്നാൽ 6 ജി ബി റാം + 64 ജി ബി സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് ( ഏകദേശം 14,500 രൂപ ), ജനുവരി ൧൫ മുതലാണ് വില്പ്പന തുടങ്ങുന്നത് ,ട്വി ലൈറ്റ് ഗോൾഡ് , ഫാന്റസി ബ്ലൂ , ബ്രൈറ്റ് ബ്ലാക്ക് എനീ നിറങ്ങളിൽ റെഡ്മി നോട്ട് 7 വിപണിയിലെത്തും

ഇരട്ട സിം ( നാനോ ) , ആൻഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള എ എം യു ഐ 9 ,6 .3 ഇഞ്ച് ഫുൾ എച് ഡി എൽ ടി പി എക്സ് ഡിസ്പ്ലേ , ഗൊറില്ല ഗ്ലാസ് 5 സുരക്ഷ , സ്നാപ്പ്ഡ്രാഗൺ 660 ഒക്ടാ കോർ എസ്‌ ഒ സി പ്രോസസ്സർ , സോണിയുടെ ഐ എം എക്സ് 586 സെൻസറുള്ളതാണ് 48 മെഗാപിക്സൽ ക്യാമറ . രണ്ടാമത്തെ ക്യാമറ 5 മെഗാപിക്സലിന്റേതാണ് . ബാക്കിൽ രണ്ടു എൽ ഇ ടി ഫ്ലാഷ് ഉണ്ട് . മുന്നിൽ 13 മെഗാപിക്സലിന്റേതാണ് ക്യാമറ .

ക്യുക്ക് ചാർജ് 4 പിന്തുണയുള്ള 4000 എം എ എച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത് .251 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും 23 മണിക്കൂർ സംസാര സമയവും ലഭിക്കും .13 മണിക്കൂർ വീഡിയോ കാണാം , 7 മണിക്കൂർ ഗെയിം കളിക്കാം .സാധാരണ സ്മാർട്ട് ഫോണുകളിലെ മിക്ക കണക്റ്റിവിറ്റികളും റെഡ്മി നോട്ട് 7 ലുണ്ട് .

Posted From Manorama Online Tech.

Leave a Reply