Smart Phones

വിവോയുടെ 5 ജി ഫോണിൽ 12 ജിബി റാം , ഫുൾ ഡിസ്പ്ലേ , അത്യുഗ്യൻ ഫീച്ചറുകൾ .

വിവോയുടെ 5 ജി ഫോണിൽ 12 ജിബി റാം , ഫുൾ ഡിസ്പ്ലേ , അത്യുഗ്യൻ ഫീച്ചറുകൾ .

മുൻനിര സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഫെബ്രുവരിയിൽ പുറത്തിറങ്ങും .മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കുന്ന വിവോയുടെ ആപെക്സ് 2019 ഹാൻഡ്‌സെറ്റിൽ 5 ജി ടെക്‌നോളജി ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട് .പോപ്‌ അപ് സെൽഫി ക്യാമറ ,12 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ .

2019 ൽ പുറത്തിറങ്ങുന്ന ഏറ്റവും പ്രധാന ഫോണായിരിക്കും ഇതെന്നും സൂചനകളുണ്ട് .ഫുൾ സ്ക്രീൻ ഡിസ്പ്ലേ ഫീച്ചറും മികച്ചതായിരിക്കും . ഡിസ്‌പ്ലൈയിൽ പഹൈസിക്കൽ ബട്ടനുകളൊന്നും ഉണ്ടായിരിക്കുകയില്ല .’ സൂപ്പർ യുനിബോഡി ‘ ഗേൾസ് ഡിസൈനിലാണ് ഹാൻഡ്സെറ്റ് നിർമ്മിച്ചിരിക്കുന്നത്.എന്നാൽ ഹെഡ്‍ഫോൺ ജാക്ക് , യു എക്സ് ബി – സി പോർട്ട് എന്നിവ കാണില്ല .മാഗ്‌നറ്റിക് കണക്റ്റർ ഉരുപയോഗിച്ചായിരിക്കും ചാർജിങ് .അതേസമയം വയർലെസ്സ് ചാർജിങ് ടെക്നോളജി വിവോ ഇതുവരെ അവതരിപ്പിച്ചിട്ടില്ല .എന്നാൽ ആപെക്സ് 2019 ൽ ഇതും പരീക്ഷിക്കും എന്നാണ് അറിയുന്നത് .

ആപെക്സ് 2019 വിവോയുടെ ആദ്യ 5 ജി ഹാൻഡ്സെറ്റ് ആയിരിക്കും ,ക്വാൽ കം x 50 5 ജി മോഡമാണ് ഇതിനായി ഉപയോഗിക്കുക .5 ജി വരുന്നതോടെ ഹാൻഡ്‌സെറ്റിൽ വൻ മാറ്റങ്ങൾ വരുമെന്നാണ് വൊവോ ടെക് വിദഗ്ദ്ധർ അവകാശപെടുന്നത് .ഫോണിന്റെ ഡിസൈനിൽ കാര്യമായ മാറ്റമില്ലാതെയാണ് ഏതു സാധ്യമാക്കുക .

സ്നാപ്ഡ്രാഗൺ 855 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റിന്റെ റാം 12 ജിബി യും , സ്റ്റോറേജ് 256 ജിബിയുമാണ് പ്രതീക്ഷിക്കുന്നത് ,പിന്നിൽ ഇരട്ട ക്യാമറയായിരിക്കും .എന്നാൽ ക്യാമറ സംവിധാനത്തിന്റെ ഫീച്ചറുകൾ വിവോ ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല .ഡിസ്പ്ലേ ഫിംഗർ പ്രിൻറ് സ്കാനറും വൊവോ ആപെക്സ് 2019 ൽ പ്രതീക്ഷിക്കാം .

Posted From Manorama Online Tech

Leave a Reply