Smart Phones

ഈ വർഷത്തെ ഐ ഫോണിന് ത്രിപ്പിൾ കാമറ ? ചിത്രങ്ങൾ പുറത്ത്

ഈ വർഷത്തെ ഐ ഫോണിന് ത്രിപ്പിൾ കാമറ ? ചിത്രങ്ങൾ പുറത്ത്

ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന ഐഫോണുകൾക്ക് , അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട മോഡലിന് ട്രിപ്പിൾ ക്യാമറ സെറ്റ് – അപ്പ് കണ്ടാൽ അത്ഭുതപ്പെടേണ്ട . കഴിഞ്ഞ വർഷം പുറത്തുവന്ന വിലയിരുത്തലുകൾ പ്രകാരം 2020 യിൽ മാത്രമായിരിക്കും പിന് ക്യാമറ സിസ്റ്റം മാറ്റാൻ ആപ്പിൾ തയാറാക്കുക. എന്നാൽ ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പറയുന്നത് 2019 ലെ ഐഫോണിന് പിന്നിൽ മൂന്നു ക്യാമറ സെറ്റ് – അപ്പ് പ്രതീക്ഷിക്കാമെന്നാണ് .

ഈ വർഷത്തെ ഫോണുകൾ ഇ വി റ്റി ( Engineering Validation Test ( EVT ) ഘട്ടത്തിലാണിപ്പോൾ ഉള്ളത് . ഡിസൈനിലും ഫീച്ചറുകളിലും ഇനിയും സാരമായ മാറ്റങ്ങൾ വരുത്തിയേക്കാം .പക്ഷെ മൂന്നു ക്യാമറ സിസ്റ്റം ഈ വർഷം തന്നെ അവതരിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ അവകാശവാദങ്ങൾ പറയുന്നത് .

പിൻ ക്യാമറകൾ തള്ളിപ്പുറത്തേക്കു നിൽക്കുന്ന രീതിയിലാണ് പിടിപ്പിച്ചിരിക്കുന്നത് ..ഈ ഡിസൈൻ പലർക്കും ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ടിറ്റർ പോസ്റ്റിനു കിട്ടിയിരിക്കുന്ന മറുപടി കണ്ടാൽ മനസിലാകുമെന്നും ഓൺലീക്സ് പറയുന്നു . ക്യാമറ ഉൾപ്പെടുന്ന പ്രദേശം വളരെയധികം വലുതായിരിക്കുന്നുവെന്നും കാണാം .എന്നാൽ ഈ ഡിസൈനിന് മാറ്റം വരാം.

നേരത്തെ ബ്ലുംബർഗ് ഈ വർഷത്തെ ഐഫോണിൽ സോണിയുടെ 3D ക്യാമറ കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ട് ചെയ്തിരുന്നു ..ഈ വർഷം മൂന്നു ഐഫോൺ മോഡലുകളാണ് പ്രതീക്ഷിക്കുന്നത് .ഇവയിൽ ഏതെല്ലം മോഡലുകളിലാണ് പുതിയ ക്യാമറ പരീക്ഷിക്കുക എന്നതിനെപ്പറ്റിയും അറിയില്ല . കഴിഞ്ഞ വർഷം ട്രിപ്പിൾ ക്യാമറ സെറ്റ് -അപ്പുമായി വന്ന വാവെയ് p 20 പ്രോ 2018 ലെ മികച്ച ക്യാമറയായി ഡി എക്സ് ഒ മാർക്ക് തിരഞ്ഞെടുത്തിരുന്നു .എന്നാൽ ഈ വർഷമാദ്യം ഇറങ്ങാൻ പോകുന്ന വാവെയ് p 30 പ്രോയ്ക്ക് ൪ ക്യാമറ സിസ്റ്റം പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്പനിയെന്നും കേൾക്കുന്നു .

Posted From Manorama Online Tech

Leave a Reply