Smart Phones

4 ,444 രൂപയ്ക്കു മികച്ച സ്മാർട്ട് ഫോൺ,ഇഷ്ട്ടമായില്ലെങ്കിൽ തിരിച്ചു നൽകാം!

4 ,444 രൂപയ്ക്കു മികച്ച സ്മാർട്ട് ഫോൺ ; ഇഷ്ട്ടമായില്ലെങ്കിൽ തിരിച്ചു നൽകാം

കൊച്ചി : ഓൺലൈൻ ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡായ സോളോ, ഇന്ത്യയിൽ പുതിയ സ്മാർട്ട് ഫോൺ സോളോ ഈറ 4 എക്സ് അവതരിപ്പിച്ചു .ആമസോണിൽ ഫോൺ ലഭ്യമാണ് .30 ദിവസത്തെ മണി ബാക്ക് ഓഫ്‌റോടെയാണ് ഫോൺ അവതരിപ്പിക്കുന്നത് .മണി ബാക്ക് ഓഫറിന്റെ ഭാഗമായി ഉപഭോക്താവിന് ഫോൺ ഇഷ്ടമായില്ലെങ്കിൽ 30 ദിവസത്തിനകം ഏതെങ്കിലും സോളോ സർവീസ് സെന്റ്ററിൽ ഹാൻഡ്സെറ്റ് തിരിച്ചേൽപ്പിച്ചു പണം മടക്കി വാങ്ങാവുന്നതാണ് .

ഉപഭോക്താക്കൾക്കു ഇഷ്ടമുള്ള ഭാഷയിൽ വിനിമയം നടത്താവുന്ന തരത്തിൽ 22 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ് .മിതമായ നിരക്കിൽ ഉന്നതമായാ സാങ്കേതികവിദ്യയിലാണ് ഈറ 4 എക്സ് അവതരിപ്പിക്കുന്നത് .1 ജി ബി , 2 ജി ബി റാം എന്നിങ്ങനെ രണ്ടു മോഡലുകളാണ് വിപണിയിലെത്തുന്നത് .4 ,444 രൂപ ,5 ,555 രൂപ എന്നിങ്ങനെയാണ് വില .

5.45 ഇഞ്ച്‌ എച്ച്ഡി ഫുൾ ലാമിനേഷൻ ഡിസ്പ്ലേ ,2 .5 കേർവ് കോർണിങ് , ഗൊറില്ല ഗ്ലാസ് ,8 .6 എംഎം കനം , ഫേസ് അൺലോക്ക് , എൽ ഇ ഡി ഫ്‌ളാഷോടു കൂടിയ 8 എം പി പിൻ കാമറ ,5 എം പി മുൻ കാമറ ,ആൻഡ്രോയിഡ് ഓറിയോ ഒഎസ് 3000 എം എ എച്ച് ബാറ്ററി ,1 .5 ഹെർഡ്‌സ്‌ ക്വാഡ്‌ കോർ പ്രോസസ്സർ തുടങ്ങിയ വിശേഷതകൾ ഉണ്ട് .

ജിയോയുമായി സഹകരിച്ചു ഓഫറുകളും സോളോ പ്രഖ്യാപിച്ചിട്ടുണ്ട് . ജിയോ ഉപഭോക്താക്കൾക്കു 1200 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും .50 ജി ബി 4 ജി ഡാറ്റയും അധികമായി ലഭിക്കും . ഉപഭോക്താവ് 198 /299 രൂപകയ്ക്ക്‌ റീചാർജ് ചെയ്താലുടൻ മൈ ജിയോ അക്കൗണ്ടിലേക്കു 50 രൂപയുടെ ൨൪ വൗച്ചറുകൾ ക്രെഡിറ്റ് ചെയ്യും .

മികച്ച രൂപകൽപ്പനയിലുള്ള സ്മാർട്ട് ഫോണുകളാണ് എന്നും സോളോ അവതരിപ്പിച്ചിട്ടുള്ളതെന്നും , ഏറ്റവും മികച്ച ഫീച്ചറുകളും ഇഷ്ട്ടപെട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ക്യാഷ് ബാക്ക് ഓഫറുമായാണ് പുതിയ ഈറ 4 എക്സ് സ്മാർട്ഫോൺ അവതരിപ്പിക്കുന്നതെന്നും സ്മാർട്ഫോൺ ശ്രേണി വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും സോളോ പ്രസിഡണ്ടന്റും ബിസിനസ് മേധാവിയുമായ സുനിൽ റെയ്ന പറഞ്ഞു .

Leave a Reply